പാലസ്തീൻകാരൻ ഹമാസ്!
Friday 05 December 2025 3:29 AM IST
ആറ്റിങ്ങൽ: അറബിക് നാടക മത്സരം എച്ച്.എസ് വിഭാഗത്തിൽ പോങ്ങനാട് ഗവ.ഹൈസ്കൂൾ അവതരിപ്പിച്ച അറബിക് നാടകം പേര് കൊണ്ടുതന്നെ ശ്രദ്ധേയമായി. 'എന്റെ പേര് ഹമാസ് ഞാൻ പാലസ്തീൻകാരൻ " എന്നായിരുന്ന പേര്.
ആറ് ടീമുകൾ മത്സരിച്ചതിൽ പോങ്ങനാട് സ്കൂളിന് തന്നെ ഒന്നാം സമ്മാനവും ലഭിച്ചു.സ്കൂളിലെ അറബിക് അദ്ധ്യാപകൻ മുസ്തഫ.ഐ.ടിയാണ് നാടകം ചിട്ടപ്പെടുത്തിയത്.ഇസ്രയൽ - പാലസ്തീൻ യുദ്ധമാണ് പ്രമേയം.യുദ്ധം ഒന്നിനും പരിഹാരമല്ലെന്നും,മാനവ രാശിയുടെ ഉന്മൂലനത്തിന് കാരണമാകുമെന്ന ആശയം വ്യക്തമാക്കുന്നതായിരുന്നു നാടകം.നൂറാ ഫാത്തിമ,ദേവനന്ദ,ആര്യൻ,തൻഹാ ഫാത്തിമ,ഹലീന,നസ്രത്ത്,മുഹമ്മദ് ഫാഹിസ്,ഷിയാസ്,റാസിൽ,റൈസൽ എന്നിവർ അഭിനേതാക്കളായി.