കുട്ടികളുമായി സംവദിച്ച് കളക്ടർ
Friday 05 December 2025 12:13 AM IST
തൃശൂർ: 'മുഖാമുഖം മീറ്റ് യുവർ കളക്ടർ' പരിപാടിയുടെ 58ാം അദ്ധ്യായത്തിൽ തൃശൂർ ഗവ. മോഡൽ ഗേൾസ് എച്ച്.എസ്.എസ് സ്‌കൂളിലെ അദ്ധ്യാപകരും അഞ്ച് മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളുമായി കളക്ടർ അർജുൻ പാണ്ഡ്യൻ സംവദിച്ചു. സ്‌കൂളിന്റെ 'ഹരിത സഭ വേസ്റ്റ് ടു ആർട്ട്' ഉദ്യമത്തിന്റെ ഭാഗമായി കുട്ടികൾ നിർമ്മിച്ച കരകൗശല വസ്തുക്കളും ക്രിസ്മസ് ന്യൂയർ ആശംസാകാർഡും കളക്ടർക്ക് സമ്മാനിച്ചു. മിഥുന സുധീർ, പി.എച്ച്.ഹസ്മിയ എന്നിവർ പാട്ടുപാടി. സ്‌കൂൾ ബാസ്‌കറ്റ്‌ബാൾ കോർട്ട് പാർക്കിംഗ് ഏരിയയായി ഉപയോഗിക്കുന്നതായി ജില്ലാ കളക്ടറോട് പറഞ്ഞപ്പോൾ ആശങ്കയ്ക്ക് പരിഹാരം കാണാമെന്ന് കളക്ടർ പറഞ്ഞു. പ്രധാന അദ്ധ്യാപിക ബിന്ദു മേനോൻ, അദ്ധ്യാപകരായ ശാലി ആന്റണി, പി.എൻ.സംഗീത എന്നിവരും പങ്കെടുത്തു.