കോൺഗ്രസിൽ ചേർന്നു
Friday 05 December 2025 12:16 AM IST
വടക്കാഞ്ചേരി: വിരമിച്ച സൈനികോദ്യോഗസ്ഥരായ ദമ്പതികൾ കോൺഗ്രസിൽ ചേർന്നു. കരുമത്ര സ്വദേശികളായ റിട്ട. ജൂനിയർ കമ്മീഷന്റ് ഓഫീസർ (സിഗ്നൽ വിഭാഗം) ജോൺസൺ പുലിക്കോട്ടിൽ, നാഷണൽ സെക്യൂരിറ്റി ഗാർഡ് (എൻ.എസ്.ജി) ലെഫ്റ്റനന്റ് കേണൽ മറീന ജോൺസൺ എന്നിവരാണ് പാർട്ടി അംഗത്വം സ്വീകരിച്ചത്. കെ.പി.സി.സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് സ്വീകരിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ജി.ജയദീപ് അദ്ധ്യക്ഷനായി. പി.എൻ.വൈശാഖ്, എൻ.ആർ.രാധാകൃഷ്ണൻ, ജയൻ മംഗലം, ടി.പി.ഗിരീശൻ, നന്തിലത്ത് ഗോപാലകൃഷ്ണൻ, കെ.അനുമോദ്, ബിജു കൃഷ്ണൻ, കെ.കൃഷ്ണകുമാർ, സേവ്യർ മെയ്‌സൺ, പി.പി.സജീവ്, സലീഷ് കുമാർ എന്നിവർ സംസാരിച്ചു.