ഗ്രാമോത്സവം: 21ന് ഏകദിന സെമിനാർ
Friday 05 December 2025 12:19 AM IST
ചേർപ്പ്: സർവമംഗള ട്രസ്റ്റ് പെരുവനം രാജ്യാന്തര ഗ്രാമോത്സവത്തിന് മുന്നോടിയായി സംഘടിപ്പിക്കുന്ന ഏകദിന സെമിനാർ 21ന് രാവിലെ 10ന് ചേർപ്പ് സോപാനം ഓഡിറ്റോറിയത്തിൽ നടക്കും. ഡോ. കെ.ജി.പൗലോസ് ഉദ്ഘാടനം ചെയ്യും. ഡോ. പി.പവിത്രൻ ആമുഖഭാഷണം നടത്തും. അതിരുകൾക്കപ്പുറം തെയ്യാനുഷ്ഠാനത്തിലെ ഉൾച്ചേരലുകൾ, ചവിട്ടു നാടകത്തിന്റെ വഴിയടയാളങ്ങൾ, വാദ്യകലയുടെ ബഹുസ്വരത, കല കാലം ദേശം ചേർപ്പിലെ മരപ്പണി പാരമ്പര്യം മുൻനിർത്തി ചില ചിന്തകൾ, തുള്ളലിലെ മതഭാവനകൾ, മതാതീത സഞ്ചാരങ്ങൾ എന്നീ വിഷയങ്ങളിൽ ഡോ. ലിസി മാത്യു, നവ്യ ഡെന്നിസ്, ഡോ. മനോജ് കുറൂർ, ഡോ. കവിത ബാലകൃഷ്ണൻ, കലാമണ്ഡലം ഷർമിള എന്നിവർ സംവദിക്കും. വൈകിട്ട് 4.30ന് സമാപന സമ്മേളനത്തിൽ ഡോ. എം.എൻ.കാരശ്ശേരി പങ്കെടുക്കും.