ജീവനക്കാർക്ക് നിയമ ബോധവത്കരണം

Friday 05 December 2025 12:26 AM IST

തൃശൂർ: സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഓറഞ്ച് ദി വേൾഡ് കാമ്പയിന്റെ ഭാഗമായി ജില്ലാ വനിതാ ശിശു വികസന ഓഫീസ് ജില്ലയിലെ വിവിധ വകുപ്പ് ജീവനക്കാർക്കായി ഏകദിന നിയമ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. അസി. കളക്ടർ സ്വാതി മോഹൻ റാത്തോഡ് ഉദ്ഘാടനം ചെയ്തു. ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ വനിതാ ശിശു വികസന ഓഫീസർ പി.മീര അദ്ധ്യക്ഷയായി. പോഷ് ആക്ട്, ശൈശവ വിവാഹ നിരോധന നിയമം, സ്ത്രീധന നിരോധന നിയമം, സൈബർ ആക്രമണങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ക്ലാസെടുത്തു. സൈബർ സെല്ലിലെ സബ് ഇൻസ്‌പെക്ടർ ടി.ഡി.ഫീസ്റ്റോ, ടി.എൽ.എസ്.സി പാനൽ അഡ്വക്കേറ്റ് ടി.കെ.അർച്ചന എന്നിവർ ക്ലാസുകൾ നയിച്ചു.