സമൂഹമാദ്ധ്യമത്തിലൂടെ യുവതിയെ അപമാനിച്ചു, യൂട്യൂബര്‍ അറസ്റ്റില്‍ 

Thursday 04 December 2025 11:16 PM IST

ഫേസ്ബുക്കിലൂടെ യുവതിയെ ലൈംഗികമായി അധിക്ഷേപിച്ച് വീഡിയോ പ്രചരിപ്പിച്ച കോട്ടയം വേളൂര്‍ പതിനഞ്ചില്‍കടവ് ഭാഗം സ്വദേശി ജെറിന്‍ പി (39) പൊലീസ് പിടിയില്‍. ബിഎന്‍എസ് 64 മുതല്‍ 71 സെക്ഷന്‍ പ്രകാരം നേമം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയാണ് കോട്ടയം സൈബര്‍ ക്രൈം പോലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്.

അതിജീവതയെ നവംബര്‍ 30ന് വൈകുന്നേരം വളരെമോശമായും ലൈംഗികമായും പരാമര്‍ശിച്ച വീഡിയോ പ്രചരിപ്പിച്ച വോയിസ് ഓഫ് മലയാളി എന്ന ഫേസ്ബുക്ക് പേജിന്റെ ഉടമയാണ് പ്രതി.

വയനാട് ജില്ലാ പോലീസ് മേധാവിയുടെ ഔദ്യോഗിക ഇമെയിലില്‍ നവംബര്‍ 2നു ലഭിച്ച അപകീര്‍ത്തിപ്പെടുത്തുന്ന ഫേസ്ബുക്ക് വീഡിയോ ലിങ്കിന്റെ യുആര്‍എല്‍ പരിശോധിച്ച് കേസ് രജിസ്റ്റര്‍ ചെയുകയും തുടര്‍ന്നുള്ള അന്വേഷണത്തില്‍ പ്രതിയും കൃത്യത്തിനുപയോഗിച്ച ഉപകരണവും കോട്ടയം സൈബര്‍ പൊലീസ് പരിധിയിലാണ് കണ്ടെത്തി കേസ് അവര്‍ക്ക് കൈമാറി. തുടര്‍ന്ന് നവംബര്‍ 3ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.