അയ്യപ്പ വിളക്ക് മഹോത്സവം നാളെ

Friday 05 December 2025 2:25 AM IST

ആലപ്പുഴ: അഖിലഭാരത അയ്യപ്പ സേവാസംഘം പഴവീട് ശാഖ (നമ്പർ 5283)യുടെ ആഭിമുഖ്യത്തിൽ നാളെ അയ്യപ്പ് വിളക്ക് മഹോത്സവം നടത്തും. കൈതവന എരുവംപറമ്പ് ശ്രീധർമ്മ ശാസ്താക്ഷേത്രത്തിൽ തൃശൂർ ബ്രദേഴ്സ് അന്തിക്കാട് അയ്യപ്പൻ വിളക്ക് സംഘത്തിന്റെ കാർമ്മികത്വത്തിലാണ് മഹോത്സവം. വാഴപ്പോളകൊണ്ടും കുരുത്തോലകൊണ്ടും വർണ്ണങ്ങൾ തീർത്ത് അലങ്കരിച്ച് അയ്യപ്പസ്വാമി, മാളികപ്പുറത്തമ്മ, കൊച്ചുകടുത്തസ്വാമി, കരിമല സ്വാമി, വാവരുസ്വാമി എന്നിവർക്ക് ക്ഷേത്രങ്ങൾ നിർമ്മിച്ച് അവരെ കുടിയിരുത്തി ദീപാലംകൃതമാക്കി വിവിധ പൂജകൾ ചെയ്ത് പ്രീതിപ്പെടുത്തും.