കലോത്സവ വേദിയിൽ വിദ്യാർത്ഥികൾ തമ്മിലടിച്ചു: ഒരാൾക്ക് പരിക്ക്
Friday 05 December 2025 12:01 AM IST
ആറ്റിങ്ങൽ:കലോത്സവ വേദിയിൽ വിദ്യാർത്ഥികൾ തമ്മിലടിച്ച് ഒരാൾക്ക് തലയ്ക്ക് ഗുരുതര പരിക്കേറ്റു.യുവജനോത്സവ വേദികളിൽ ഒന്നായ ആറ്റിങ്ങൽ സി.എസ്.ഐ സ്കൂളിലാണ്,നന്ദിയോട് എസ്.കെ.വി എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ തമ്മിലടിച്ചത്.
പരിചമുട്ട് മത്സരത്തിന് ശേഷമാണ് തമ്മിലടി ആരംഭിച്ചത്.കസേര കൊണ്ട് അടിയേറ്റ് തലയ്ക്ക് ഗുരുതര പരിക്കേറ്റ,ഹയർസെക്കൻഡറി വിദ്യാർത്ഥി ദേവദത്തനെ സ്കൂൾ അധികൃതർ ചാത്തമ്പറയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.തലയ്ക്ക് ആറിലധികം തുന്നലുണ്ട്.ആക്രമണകാരണം മുൻപ് സ്കൂളിലുണ്ടായ പ്രശ്നങ്ങളാണെന്ന് പറയുന്നു.സംഭവത്തിൽ 5 വിദ്യാർത്ഥികൾക്കെതിരെ ആറ്റിങ്ങൽ പൊലീസ് കേസെടുത്തു.