മോക്ക് ഡ്രിൽ നടത്തി

Friday 05 December 2025 12:25 AM IST

ആലപ്പുഴ ജില്ലാ ദുരന്തനിവാരണ വകുപ്പ്, ജില്ലാ ഫയർ ആൻഡ് റെസ്‌ക്യൂ, പൊലീസ്, ആരോഗ്യവകുപ്പ് എന്നിവ സംയുക്തമായി സംഘടിപ്പിച്ച കോഡ് റെഡ് പരിപാടിയുടെ ഭാഗമായി ആലപ്പുഴ ജനറൽ ആശുപത്രിയിൽ മോക്ക് ഡ്രിൽ സംഘടിപ്പിച്ചു. ആശുപത്രിക്കുള്ളിൽ തീപിടുത്തം ഉണ്ടായാലുള്ള സാഹചര്യം എങ്ങനെ സുരക്ഷിതമായി കൈകാര്യം ചെയ്യാമെന്ന് ജീവനക്കാർക്കും പൊതുജനങ്ങൾക്കുമിടയിൽ ബോധവൽക്കരണം നടത്തുന്നതിനാണ് മോക്ഡ്രിൽ സംഘടിപ്പിച്ചത്. ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ആർ സന്ധ്യ, ഫയർ സ്റ്റേഷൻ ഓഫീസർമാരായ സാമുവൽ കുമാർ, സക്കീർ ഹുസൈൻ, കൃഷ്ണദാസ്, ബെഞ്ചമിൻ തുടങ്ങിയവർ നേതൃത്വം നൽകി.