പോസ്റ്റൽ ബാലറ്റിന് അപേക്ഷിക്കാം
Friday 05 December 2025 12:27 AM IST
ആലപ്പുഴ : സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിനായി സമ്മതിദായകർക്ക് പോസ്റ്റൽ ബാലറ്റിനുള്ള അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയ പരിധി നാളെ വൈകുന്നേരം അഞ്ച് മണി വരെ. അപേക്ഷകർ പോസ്റ്റൽ ബാലറ്റിനുള്ള അപേക്ഷ അതത് റിട്ടേണിംഗ് ഓഫീസർ മുമ്പാകെ സമർപ്പിക്കണം. ബന്ധപ്പെട്ട ആർ.ഒ, എ.ആർ.ഒമാർ ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കേണ്ടതാണെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു.