ഭിന്നശേഷി ദിനാഘോഷം: 'ഉണർവ് 2025'
Friday 05 December 2025 12:28 AM IST
ആലപ്പദഴ : ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ഭിന്നശേഷി ദിനാഘോഷം 'ഉണർവ് 2025' സംഘടിപ്പിച്ചു. കളക്ടർ അലക്സ് വർഗീസ് ഉദ്ഘാടനം ചെയ്തു. ജില്ലാ സാമൂഹ്യനീതി ഓഫീസർ വി.അശ്വതി അദ്ധ്യക്ഷയായി. എ.ഡി.എം ആശ സി.എബ്രഹാം പതാക ഉയർത്തി. സിവിൽ ജഡ്ജ് പ്രമോദ് മുരളി വിജയാമൃതം അവാർഡ് ജേതാവായ സുബിൻ വർഗീസിന് അവാർഡ് കൈമാറി. 'ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണ നിയമം' എന്ന വിഷയത്തിൽ മുൻ ഭിന്നശേഷി കമ്മീഷണർ എസ്. എച്ച് പഞ്ചാപകേശൻ ക്ലാസ്സ് നയിച്ചു. എം വി സ്മിത, മോൾജി ഖാലിദ് തുടങ്ങിയവർ പങ്കെടുത്തു.