എസ്.ഐ.ആർ കയാക്കിംഗ് ഫെസ്റ്റ്
Friday 05 December 2025 12:29 AM IST
ആലപ്പുഴ : തീവ്രവോട്ടർ പട്ടിക പരിഷ്‌കരണത്തിന്റെ (എസ്.ഐ.ആർ) പ്രചാരണാർഥം ജില്ലയിൽ 'എസ് ഐ ആർ കയാക്കിംഗ്ഫെസ്റ്റ്' സംഘടിപ്പിക്കും.ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം, ജില്ലാ സ്വീപ് സെൽ, ജില്ലാ ഇലക്ടറൽ ലിറ്ററസി ക്ലബ്, ടൂറിസം വകുപ്പ്, സായി വാട്ടർ സ്‌പോട്സ് സെന്റർ തുടങ്ങിയവയുടെ ആഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് നാല് മണിക്ക് ആലപ്പുഴ ചുങ്കം ജെട്ടിയിൽ നിന്ന് ആരംഭിക്കുന്ന ഫെസ്റ്റ് ജില്ലാ കളക്ടർ അലക്സ് വർഗീസ് ഫ്ളാഗ് ഓഫ് ചെയ്യും. പള്ളാത്തുരുത്തി വരെയാണ് കയാക്കിങ് ബോട്ടുകളുടെ പ്രദർശന തുഴയൽ സംഘടിപ്പിക്കുന്നത്.