ഭക്തജനങ്ങൾക്ക് കുടിവെള്ള വിതരണം

Friday 05 December 2025 12:35 AM IST

മാന്നാർ: ചക്കുളത്തുകാവ് ക്ഷേത്രത്തിലെ പൊങ്കാലയോടനുബന്ധിച്ച് കുട്ടംപേരൂർ ശാന്തിനിവാസ് ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഭക്തജനങ്ങൾക്ക് കുടിവെള്ള വിതരണം നടത്തി. സൊസൈറ്റി കൺവീനർ സതീഷ് ശാന്തിനിവാസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കുരട്ടിക്കാട് ശ്രീ ഭുവനേശ്വരി സ്കൂൾസ് അക്കാഡമിക് ഡയറക്ടർ രാജീവ് .ആർ ഉദ്ഘാടനം നിർവഹിച്ചു. ഹരി കുട്ടംപേരൂർ, സുഭാഷ് ബാബു.എസ്, സലിം ചാപ്രായിൽ , ശാന്തി ആർ.നായർ, ബിജു ചെക്കാസ്, കോശി പൂവടിശേരിൽ, ഉണ്ണി കുറ്റിയിൽ, സരിഗ എസ്.നായർ എന്നിവർ സംസാരിച്ചു.