ഫുട്ബാൾ ടീം സെലക്ഷൻ
Friday 05 December 2025 12:38 AM IST
ആലപ്പുഴ: ജില്ലാ ടൂർണമെൻ്റുകളിൽ പങ്കെടുക്കുന്നതിനുള്ള ഫുട്ബാൾ ടീമിന്റെ സെലക്ഷൻ നാളെ വൈകുന്നേരം 4 മണിക്ക് ദിശ അക്കാഡമി ഗ്രൗണ്ടിൽ നടത്തും. 2011,2012,2013,2014 എന്നീ വർഷങ്ങളിൽ ജനിച്ച ആൺകുട്ടികൾക്ക് പങ്കെടുക്കാം. തിരഞ്ഞെടുക്കപ്പെടുന്നവരെ ജില്ലാ ടൂർണമെന്റുകളിൽ പങ്കെടുപ്പിക്കും. പങ്കെടുക്കുന്നവർ ആധാർ കാർഡിന്റെ കോപ്പിയുമായാണ് എത്തിച്ചേരേണ്ടത്. രജിസ്ട്രേഷൻ ഫീസില്ല. ഫോൺ: 9446787921