പ്രസാർ ഭാരതി ചെയർമാൻ നവനീത് രാജിവച്ചു
Friday 05 December 2025 1:01 AM IST
ന്യൂഡൽഹി: പ്രസാർ ഭാരതി ചെയർമാൻ നവനീത് കുമാർ സെഹ്ഗാൾ രാജിവച്ചു. വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം രാജി സ്വീകരിച്ചു. 2024 മാർച്ചിലാണ് മൂന്നുവർഷത്തേക്ക് നവനീതിനെ ചെയർമാനായി നിയമിച്ചത്. 1988 ബാച്ച് യു.പി കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. 2023 ജൂലായിൽ ഉത്തർപ്രദേശ് അഡിഷണൽ ചീഫ് സെക്രട്ടറിയായിരിക്കെ സിവിൽ സർവീസിൽ നിന്ന് വിരമിച്ച ശേഷമാണ് പ്രസാർ ഭാരതിയിലെത്തിയത്. യു.പിയിൽ ബഹുജൻ സമാജ് പാർട്ടി മേധാവിയും ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ മായാവതിയുടെ ഏറ്റവും വിശ്വസ്തനായിരുന്നു. അതിനുശേഷം ഭരിച്ച അഖിലേഷ് യാദവ്, യോഗി ആദിത്യനാഥ് എന്നീ മുഖ്യമന്ത്രിമാരുടെയും അടുത്തയാളായി.