ഭിന്നശേഷി ദിനാചരണം

Friday 05 December 2025 3:41 AM IST
ചങ്ങനാശേരി ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ മാടപ്പളളി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടത്തിയ ഭിശേഷി വാരാചരണത്തിന്റെ സമാപനം ചലച്ചിത്ര താരം നീനാ കുറുപ്പ് ഉദ്ഘാടനം ചെയ്യുന്നു.

ചങ്ങനാശേരി: ചങ്ങനാശേരി ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ ഭിന്നശേഷി വാരാചരണം വിവിധ പരിപാടികളോടെ ആചരിച്ചു. ഒളശ എച്ച്.എസിലെ റിട്ട.അദ്ധ്യാപകൻ ബാബു വിളംബരറാലി ഉദ്ഘാടനം ചെയ്തു. സ്‌കൂൾ, കോളേജ് എൻ.എസ്.എസ് യൂണിറ്റ്, എൻ.സി.സി, എസ്.പി.സി, ജെ.ആർ.സി എന്നിവരുടെ പ്രചരണ റാലി പെരുന്നയിൽ നടത്തി. പി.ആർ.ഡി.എസ് അമരയിലെ വിദ്യാർത്ഥികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. സിനിമ സീരിയൽ താരം നീനാ കുറുപ്പ് ഭിന്നശേഷി ദിനാചരണ പരിപാടികൾ ഉദ്ഘാടനം ചെയ്തു. എസ്.എസ്.കെ ജില്ലാ പ്രോഗ്രാം ഓഫീസർ സന്ദീപ് കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ബി.ആർ.സിയിലെ ബി.പി.സി പ്രീത ടി.കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു.