യു.ഡി.എഫ് തിരിച്ചുപിടിക്കും

Friday 05 December 2025 3:42 AM IST
കുടുംബ സംഗമം കെ.സി ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.

ചങ്ങനാശേരി: അഴിമതിയും ധൂർത്തും മുഖമുദ്രയാക്കിയ എൽ.ഡി.എഫ് ഭരണത്തെ തുടച്ചുനീക്കാൻജനങ്ങൾ മുന്നിട്ടിറങ്ങണമെന്ന് മുൻ മന്ത്രി കെ.സി ജോസഫ്. നഗരസഭ രണ്ടാം വാർഡ് അന്നപൂർണ്ണശ്വരി ക്ഷേത്രം കമ്മിറ്റി സംഘടിപ്പിച്ച കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി സെക്രട്ടറി പി.എച്ച് നാസർ അദ്ധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് ഉന്നതാധികാരസമിതി അംഗം വി.ജെ ലാലി മുഖ്യപ്രഭാഷണം നടത്തി. സ്ഥാനാർഥികളായ ആശ പ്രസാദ്, ശ്രീദേവി അജയകുമാർ, നേതാക്കളായ ബെന്നി ജോസഫ്, ജെയിംസ്‌കുട്ടി ഞാലിയിൽ, അനിൽ ജോസഫ്, സെൽവൻ മംഗലം, ജോയ്‌സ് മൂലയിൽ, സോജൻ കൊല്ലമന, ബിനോയി വർഗീസ്, സണ്ണി ഞാലിയിൽ, അജിത് കുമാർ, കെ.ബി വിജയകുമാർ, ബാബു ചങ്ങനാശേരി, അജിത് ഗോപി, രാജേന്ദ്ര പ്രസാദ് കുന്നുംപുറത്ത്, ആന്റണി ജോബ്, അരുൺ കുമാർ തുടങ്ങിയവർ പങ്കെടുത്തു.