കങ്ങഴ പിടിക്കാൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും മുൻ അംഗവും

Friday 05 December 2025 3:44 AM IST

കോട്ടയം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ ഇടതു മുന്നണി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ജനറൽ ഡിവിഷനായ കങ്ങഴയിൽ പ്രധാന എതിരാളി മുൻജില്ലാ പഞ്ചായത്ത് അംഗം അജിത്ത് മുതിരമല. എൻ.ഡി.എ സ്ഥാനാർത്ഥിയായി ഐ.ജി. ശ്രീജിത്തും രംഗത്തുണ്ട്.

കറുകച്ചാൽ,​ നെടുങ്കുന്നം,​ കങ്ങഴ,​ പഞ്ചായത്തുകളും വെള്ളാവൂർ പഞ്ചായത്തിന്റെ ഏതാനും വാർഡുകളും ഉൾപ്പെടുന്ന കങ്ങഴ ഡിവിഷൻ കഴിഞ്ഞ തവണ വനിതാം സംവരണമായിരുന്നു. ഇത്തവണ ജനറലായി മാറിയെങ്കിലും ജില്ലാ പഞ്ചായത്ത് പ്രസിഡന്റെന്ന നിലയിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ വോട്ടാകുമെന്ന പ്രതീക്ഷയിലാണ് ഹേമലതാ പ്രേംസാഗർ. യു.ഡി.എഫ് സ്ഥാനാർത്ഥി അജിത്ത് മുതിരമലയും മുൻ അംഗമെന്ന നിലയിൽ നാട്ടുകാർക്ക് പരിചിതനാണ്.

ഹേമലത പ്രേം സാഗർ (എൽ.ഡി.എഫ്)​

കടയനിക്കാട് സ്വദേശിനി. ജില്ലാ പഞ്ചായത്തംഗം,​ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്,​ വെള്ളാവൂർ പഞ്ചായത്തംഗം,​ വാഴൂർ ബ്ലോക്ക് പഞ്ചായത്തംഗം,​ എന്നീ നിലകളിൽ പ്രവർത്തിച്ചു. സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗവും മഹിളാ സംഘം ജില്ലാ സെക്രട്ടറിയുമാണ്. ഭർത്താവ് പ്രേസാഗർ,​ മക്കൾ: സ്വാതി,​ സൂര്യ

അജിത്ത് മുതിരമല (യു.ഡി.എഫ് )​

കറുകച്ചാൽ സ്വദേശി. കേരളകോൺഗ്രസ് ജോസഫ് ഉന്നതാധികാരസമിതി അംഗം. മുൻ ജില്ലാ പഞ്ചായത്തംഗവും വികസന സ്റ്റാൻഡിംഗ് കമ്മിറ്റിചെയർമാനുമായിരുന്നു .യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റായിരുന്നു. ഭാര്യ സന്ധ്യാമോൾ,​ ​ മക്കൾ ഭദ്ര,​ വിനായക്

ഐ.ജി ശ്രീജിത്ത് (എൻ.ഡി.എ)​

പത്തനാട് സ്വദേശി,​ കങ്ങഴ കോപ്പറേറ്റീവ് ബാങ്ക് മാനേജർ,​ ബി.ജെപി കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം സെക്രട്ടറി ,​ജോയിന്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. ബി.ജെ.പി വാഴൂർ മണ്ഡലം പ്രസിഡന്റാണ്. ഭാര്യ സജിത. മക്കൾ: മാധവ്,​ നീരവ്