ഓൾഡ് ഈസ് ഗോൾഡ് !

Friday 05 December 2025 7:29 AM IST

ലണ്ടൻ: ലേലത്തിൽ വിറ്റ ലോകത്തിലെ ഏറ്റവും പഴക്കം കൂടിയ കോന്യാക് ഏതാണെന്ന് അറിയാമോ ? ഗ്രാൻഡ് ഫ്രെയർ എന്നാണിത് അറിയപ്പെടുന്നത്. 2020ൽ ഈ അപൂർവ കോന്യാക് മദ്യ കുപ്പിയ്ക്ക് ഓൺലൈൻ ലേലത്തിൽ ലഭിച്ചത് 118,580 പൗണ്ട് (ഏകദേശം 1,42,08,694 രൂപ ) ആണ് ! 1762ൽ നിർമിക്കപ്പെട്ടതാണ് ഈ കോന്യാക് മദ്യം. 140 വർഷമായി ഒരു ഫ്രഞ്ച് കുടുംബ നിലവറയിൽ സൂക്ഷിച്ചിരുന്നതാണ് ഈ മദ്യം. ഒരു ഏഷ്യക്കാരനാണ് വൻ തുകയ്ക്ക് ഈ മധ്യകാലഘട്ട കോന്യാകിനെ സ്വന്തമാക്കിയത്. ലോകത്തെ ഏറ്റവും പഴയ ഫ്രഞ്ച് കോന്യാക് നിർമാതാക്കളായ ഗോട്ടിയർ കോന്യോക് ആണ് ലേലത്തിൽ പോയ ഈ അപൂർവ്വ കോന്യാകിന്റെ നിർമാതാക്കൾ. ഗോട്ടിയറിന്റെ ഏറ്റവും പഴക്കം ചെന്ന മൂന്ന് അപൂർവ കോന്യാക് ബോട്ടിലുകളാണ് ഇന്ന് അവശേഷിക്കുന്നത്. അതിൽ ഒന്നാണ് ഇതും. മറ്റു രണ്ടെണ്ണത്തിനും ഇതിന്റെ അത്ര വലിപ്പമില്ല. ഒരു കുപ്പി ഫ്രാൻസിലെ ഒരു മ്യൂസിയത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്. മറ്റേത് 2014ൽ 48,000 പൗണ്ടിന് ലേലത്തിൽ വിറ്റിരുന്നു. 258 വർഷം പഴക്കമുണ്ടെങ്കിലും ഗ്രാൻഡ് ഫ്രെയറിന്റെ രുചിയ്ക്ക് പഴക്കമേറിയിട്ടില്ലെന്നാണ് പറയപ്പെടുന്നത്.