സംഗീതനാട്യ സെമിനാർ
Saturday 06 December 2025 1:57 AM IST
കോട്ടയം : എം.ജി സർവകലാശാല ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ സ്റ്റഡീസ് ഇൻ സയൻസ് ഒഫ് മ്യൂസിക്കിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ദ്വിദിന സംഗീതനാട്യ സെമിനാർ സമാപിച്ചു. വൈസ് ചാൻസലർ പ്രൊഫ.ഡോ. സി ടി അരവിന്ദകുമാർ ഉദ്ഘാടനം ചെയ്തു. സിൻഡിക്കേറ്റ് അംഗം ഡോ. എ.എസ് സുമേഷ്, രജിസ്ട്രാർ പ്രൊഫ.ഡോ. ബിസ്മി ഗോപാലകൃഷ്ണൻ, പ്രൊഫ.ഡോ.ജയചന്ദ്രൻ കെ, തിരുവിഴ ജയശങ്കർ തുടങ്ങിയവർ പങ്കെടുത്തു. ഡോ. ഭദ്രാ രജനീഷ്, മീരാറാം മോഹൻ, പീശപ്പള്ളി രാജീവ്, കലാമണ്ഡലം കാർത്തിക, ഹരികൃഷ്ണൻ എന്നിവർ ക്ലാസുകൾ നയിച്ചു. ഡോ. ശാലിനി ഹരികുമാർ മോഹിനിയാട്ടത്തിൽ പ്രകൃതിയുടെ സ്വാധീനത്തെക്കുറിച്ച് സംസാരിച്ചു.