ഭിന്നശേഷി  ദിനാചരണം 

Saturday 06 December 2025 12:57 AM IST

വൈക്കം : സമഗ്രശിക്ഷാ കേരള കോട്ടയം വൈക്കം ബി.ആർ.സിയുടെ നേതൃത്ത്വത്തിൽ ലോക ഭിന്നശേഷി ദിനാചരണം നടത്തി. സി.കെ.വിശ്വനാഥൻ സ്മാരക ഹാളിൽ നടന്ന സമ്മേളനം വൈക്കം ഡിവൈ.എസ്.പി പി.എസ്.ഷിജു ഉദ്ഘാടനം ചെയ്തു. വൈക്കം എ.ഇ.ഒ പി.എസ്.ദീപ അദ്ധ്യക്ഷത വഹിച്ചു. കോമഡി താരം വൈക്കം ഭാസി, രാജു പുല്ലുവേലിൽ, ടി.എം. രമേഷൻ, പി.സോമൻ പിള്ള, ആർ.സുരേഷ്, എം.ആർ.രാധിക, ഷിമീഷാ ബീവി, ബൈജുമോൻ ജോസഫ്, ധന്യാ പി.വാസു, ലക്ഷ്മി ദേവി, സൗമ്യ, ഷെമിയ, മേരി എൽസബത്ത് എന്നിവർ പ്രസംഗിച്ചു. സോപാന ഗായകൻ അജിത്തിനെ ചടങ്ങിൽ ആദരിച്ചു. വിവിധ സ്‌കൂളുകളിലെ വിദ്യാർത്ഥികളുടെ കലാപരിപാടികളും നടത്തി.