ഹിന്ദുമത കൺവൻഷൻ
Saturday 06 December 2025 12:58 AM IST
വൈക്കം: .ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിന്റെ ഭാഗമായി നടന്ന ഹിന്ദുമത കൺവൻഷൻ ജുഡിഷ്യൽ മെമ്പർ വൈക്കം രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ദേവസ്വം അസി. കമ്മിഷണർ സി.എസ്. പ്രവീൺ കുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ മെമ്പർ പി.എം. തങ്കപ്പൻ , സബ് ഗ്രൂപ്പ് ഓഫിസർ രാഹുൽ രാധാകൃഷ്ണൻ ,എസ്.ഐ കെ.വി.സന്തോഷ്, മുൻ ഉപദേശക സമിതി ഭാരവാഹികളായ വി.ആർ.സി നായർ , കെ.എൻ.ഗിരീഷ് , ബിനു ലവ് ലാൻഡ്, എ.ബി.സുധീഷ് എന്നിവർ പ്രസംഗിച്ചു.