ഗണിത ശാസ്ത്ര സെമിനാർ

Saturday 06 December 2025 12:59 AM IST

ചങ്ങനാശ്ശേരി : ആൾജിബ്രായ്ക്ക് ഗ്രാഫ് തിയറി എന്ന വിഷയത്തിൽ രണ്ടു ദിവസം നീണ്ടു നിൽക്കുന്ന ദേശീയ ഗണിത ശാസ്ത്ര സെമിനാർ എസ്.ബി കോളേജിൽ ആരംഭിച്ചു. മുംബയ് ഐ.ഐ.ടി പ്രൊഫസർ മുരളി കെ.ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഫാ.പ്രൊഫ. ടെഡി സി കാഞ്ഞൂപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. പ്രതിമ പാണിഗ്രഹി (ഐ.ഐ.ടി ഖരഗ്പൂർ), പ്രൊഫ. രൺവീർ സിങ്ങ് (ഐ.ഐ.ടി ഇൻഡോർ), പ്രൊഫ. രാജേഷ് കണ്ണൻ (ഐ.ഐ.ടി ഹൈദരബാദ്), പ്രൊഫ. അൻഷുൻ മാൻ ദാസ് (പ്രസിഡൻസി യൂണിവേഴ്‌സിറ്റി കൊൽക്കത്ത), പ്രൊഫ. ഇന്ദു ലാൽ ബി(പ്രിൻസിപ്പൽ, സെന്റ് അലോഷ്യസ് കോളജ് എടത്വ ) എന്നിവർ പ്രഭാഷണങ്ങൾ നടത്തും.