യു.ഡി.എഫ്  സംഗമം ഇന്ന് 

Saturday 06 December 2025 12:18 AM IST

കോട്ടയം : കോട്ടയം നിയോജക മണ്ഡലത്തിൽ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ സംഗമം ഇന്ന് വൈകിട്ട് തിരുനക്കര മൈതാനത്ത് നടക്കും. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, കേരളത്തിന്റെചുമതലവഹിക്കുന്ന എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി എന്നിവർ പങ്കെടുക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, ആന്റോആന്റണി, ഫ്രാൻസിസ് ജോർജ്, എം.എൽ.എമാരായ മോൻസ് ജോസഫ്, മാണി സി.കാപ്പൻ, ചാണ്ടി ഉമ്മൻ തുടങ്ങിയവർ പങ്കെടുക്കും.