കെ.ബി.ഇ.എഫ് കൺവെൻഷൻ
Saturday 06 December 2025 1:03 AM IST
കോട്ടയം : കെ.ബി.ഇ.എഫ് ജില്ലാ കൺവെൻഷൻ ബി.ഇ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എൻ.സനിൽ ബാബു ഉദ്ഘാടനം ചെയ്തു. കെ.ബി. ഇ.എഫ് ജില്ലാ പ്രസിഡന്റ് കെ.ഡി സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ബി.ഇ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.പി ഷാ, രമ്യാ രാജ്, യു.അഭിനന്ദ്, വി.പി ശ്രീരാമൻ, വനിത സബ് കമ്മിറ്റി കൺവീനർ സി.എ ലക്ഷ്മി, കെ.ബി.ആർ.എഫ് ജില്ലാ സെക്രട്ടറി ആർ.എ.എൻ റെഡ്യാർ തുടങ്ങിയ നേതാക്കൾ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ.കെ ബിനു സ്വാഗതവും, ജില്ലാ ട്രഷറർ സുനിൽ കെ.എസ് നന്ദിയും പറഞ്ഞു.