കഞ്ചാവ് കേസിലെ പ്രതികൾക്ക് തടവും പിഴയും
Saturday 06 December 2025 1:31 AM IST
കോതമംഗലം: തങ്കളത്ത് വില്പനയ്ക്കായി കൊണ്ടുവന്ന രണ്ട് കിലോഗ്രാം കഞ്ചാവ് പിടിച്ച കേസിൽ രണ്ട് പ്രതികൾക്ക് എറണാകുളം അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ശിക്ഷ വിധിച്ചു. മലയിൻകീഴ് ആനാംകുഴി ബിനോയി (41), കവളങ്ങാട് മുളമ്പേൽ അജ്മൽ (36) എന്നിവർക്ക് മൂന്ന് വർഷം കഠിനതടവും കാൽലക്ഷംരൂപവീതം പിഴയുമാണ് ശിക്ഷ. ജഡ്ജി വി.പി.എം. സുരേഷ്ബാബുവാണ് വിധി പുറപ്പെടുവിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. ജോളി ജോർജ് ഹാജരായി. കോതമംഗലത്ത് ഇൻസ്പെക്ടറായിരുന്ന ടി.ഡി. സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. 2019ലാണ് കേസിനാസ്പദമായ സംഭവം.