ലോക മണ്ണ് ദിനത്തിൽ സെമിനാർ
Friday 05 December 2025 7:37 PM IST
കാഞ്ഞങ്ങാട് : ലോകമണ്ണ് ദിനാചരണത്തിന്റെ ഭാഗമായി പടന്നക്കാട് കാർഷിക കോളേജ് മണ്ണ് ശാസ്ത്ര വിഭാഗം ദേശീയസെമിനാർ സംഘടിപ്പിച്ചു .കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിലെ പ്രമുഖ ശാസ്ത്രജ്ഞ ഡോ. സൂസൻ ജോൺ ഉദ്ഘാടനം ചെയ്തു. സെമിനാറിന്റെ ഭാഗമായി ദേശീയ തലത്തിൽ നടന്ന കാർഷിക ഗവേഷണഫലങ്ങൾ സംക്ഷിപ്തമായി ഉൾക്കൊളളിച്ചു കൊണ്ടുള്ള പുസ്‌തകം പ്രകാശനം ചെയ്തു. ടി.സജിതറാണി അദ്ധ്യക്ഷത വഹിച്ചു.ഡോ.പി.നിധീഷ്, ഡോ.പി.ആർ.സുരേഷ് എന്നിവർ സംസാരിച്ചു.ഡോ.എൻ.കെ.ബിനിത സ്വാഗതം പറഞ്ഞു. ടെക്നിക്കൽ സെഷനിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കാർഷിക ശാസ്ത്രജ്ഞർ, വിദ്യാർത്ഥികൾ എന്നിവർ ഗവേഷണഫലങ്ങൾ അവതരിപ്പിച്ചു. അഞ്ജു മോഹൻ നന്ദി പറഞ്ഞു.