ഭിന്ന ശേഷി ദിനാചരണം

Friday 05 December 2025 7:40 PM IST

തൃക്കരിപ്പൂർ: പരിമിതികളും വെല്ലുവിളികളും നേരിടുന്ന കുട്ടികൾക്ക് സ്നേഹവും പ്രത്യേക പരിഗണനയും നൽകി ചേർത്ത് നിർത്തണമെന്ന പാഠപുസ്തകത്തിലെ സന്ദേശം അരങ്ങിലെത്തിച്ച് എടച്ചാക്കൈ എ.യു.പി സ്കൂളിലെ വിദ്യാർത്ഥികൾ. ആറാം ക്ലാസിലെ ഇംഗ്ലീഷ് പാഠപുസ്തകത്തിലുള്ള എംബ്രെസിംഗ് ഡിഫറൻസസ് എന്ന പാഠഭാഗമാണ് 'നമുക്കൊന്നിച്ചായ്' എന്ന പേരിൽ സ്കിറ്റാക്കി അവതരിപ്പിച്ചത് . ചെറുവത്തൂർ ബി.ആർ.സി സ്പെഷ്യൽ എഡ്യുക്കേറ്റർ പി.എം മുംതാസാണ് സ്കിറ്റൊരുക്കിയത്. പ്രധാനാദ്ധ്യാപകൻ ഇ.പി.വത്സരാജൻ ഉദ്ഘാടനം ചെയ്തു സ്റ്റാഫ് സെക്രട്ടറി വി.ആശാലത,എസ്.ആർ.ജി കൺവീനർ എം.പി ലാജുമോൾ, അദ്ധ്യാപികമാരായ കെ.എൻ.സീമ, ഇ.പി.പ്രിയ,എൻ.സായ്രത്ന, എൻ.ബി.ആമിന സംസാരിച്ചു വിദ്യാർത്ഥികളായ ടി.കെ.നാജില,അൽഹാ ഫാത്വിമ,ആരുഷ്ദേവ്, അസ്റ മറിയം,മർവ്വ, അഭിഷേക്,സുഹൈദ്, ഷൈഖ മെഹ്റ, ആദിജിത്ത്,ഫാത്തിമത്ത് ഫിദ,ആമിന,ഖദീജത്ത് ലുലു,ഐസിൻ നൗഫൽ എന്നിവർ നേതൃത്വം നൽകി