വ്യാജ ബയാേ ക്യാരി ബാഗുകൾ പിടിച്ചെടുത്തു
Friday 05 December 2025 7:43 PM IST
പാനൂർ: തദ്ദേശസ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ് പാനൂർ നഗരസഭാ പരിധിയിൽ നടത്തിയ പരിശോധനയിൽ വ്യാജ ക്യാരി ബാഗുകൾ പിടികൂടി. കരിയാട് ടൗണിലെ പ്ലാസ്റ്റിക് മൊത്ത വ്യാപാരസ്ഥാപനമായ സെവൻസിൽ നിന്നുമാണ് 68 കിലോ വ്യാജ ബയോ ക്യാരി ബാഗുകൾ പിടികൂടിയത്. കവറിന് പുറത്തുള്ള ക്യൂ ആർ കോഡ് സ്‌കാൻ ചെയ്യുമ്പോൾ സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നുണ്ടെങ്കിലും ഡൈക്‌ളോറോ മീഥേനിൻ ടെസ്റ്റിൽ നിരോധിത പ്ളാസ്റ്റിക് ആണെന്ന് സ്‌ക്വാഡ് കണ്ടെത്തുകയായിരുന്നു.പതിനായിരം രൂപ പിഴ ചുമത്തി തുടർ നടപടികൾ സ്വീകരിക്കാൻ നഗരസഭയ്ക്ക് ജില്ലാ എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ് നിർദ്ദേശം നൽകി. പരിശോധനയിൽ എൻഫോഴ്സ്‌മെന്റ് ഓഫീസർ കെ.ആർ.അജയകുമാർ, പി.എസ്.പ്രവീൺ, ക്ലീൻ സിറ്റി മാനേജർ ശശി നടുവിലക്കണ്ടിയിൽ, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ മുഹമ്മദ് റഫീഖ് അലി ,വിസിയ എന്നിവർ പങ്കെടുത്തു.