അജാനൂരിൽ യുഡിഎഫ് പ്രകടനപത്രിക

Friday 05 December 2025 7:45 PM IST

കാഞ്ഞങ്ങാട്: അജാനൂർ പഞ്ചായത്തിന്റെ വികസന ലക്ഷ്യം വെച്ച് യു.ഡി.എഫ് പ്രകടന പത്രിക മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറൽസെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എം.എൽ.എ ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജിക്ക് നൽകി പ്രകാശനം ചെയ്തു.യോഗത്തിൽ എക്കാൽ കുഞ്ഞിരാമൻ, ഡി.സി.സി ജനറൽസെക്രട്ടറി പി.വി.സുരേഷ്, തിരഞ്ഞെടുപ്പ് കമ്മിറ്റി വൈസ് ചെയർമാൻ ബാലകൃഷ്ണൻ കിഴക്കുംകര, സി.വി.തമ്പാൻ, ബഷീർ ചിത്താരി എന്നിവർ സംബന്ധിച്ചു. അജാനൂർ മത്സ്യബന്ധന തുറമുഖം കടലാസിലൊതുക്കിയതിന്റെ ഉത്തരവാദിത്തം എൽ.ഡി.എഫിനാണെന്ന് നേതാക്കൾ കുറ്റപ്പെടുത്തി. ഈ പദ്ധതി ഉൾപ്പെടെ പഞ്ചായത്തിന്റെ സമഗ്രമായ പുരോഗതിയാണ് പ്രകടനപത്രിക വാഗ്ദാനം ചെയ്തു. തിരഞ്ഞെടുപ്പിൽ അജാനൂരിൽ ഭരണം തിരിച്ചു പിടിക്കുമെന്നും യു.ഡി.എഫ് നേതാക്കൾ അവകാശപ്പെട്ടു.