സസ്യ ശലഭപഠന നടത്തം ഇന്ന്
Friday 05 December 2025 7:47 PM IST
കേളകം: വാക്ക് വിത്ത് വി.സി സസ്യശലഭ പഠന നടത്തം ഇന്ന് നടക്കും. രാവിലെ 9 മണി മുതൽ വൈകുന്നേരം വരെയാണ് പഠന നടത്തം. കേളകം പഞ്ചായത്തിലെ ശാന്തിഗിരി മുതൽ പാലുകാച്ചി വരെയാണ് ശലഭങ്ങളെയും സസ്യങ്ങളെയും നിരീക്ഷിച്ചു കൊണ്ടുള്ള പഠനയാത്ര. കേളകം ഇക്കോ ടൂറിസം സൊസൈറ്റിയുടെയും ശലഭ ഗ്രാമ കൂട്ടയ്മയുടെ നേതൃത്വത്തിൽ നടക്കുന്ന പഠന യാത്ര നയിക്കുന്നത് പരിസ്ഥിതി പ്രവർത്തകൻ വി.സി.ബാലകൃഷ്ണനാണ്.ഓക്കില എന്ന പേരിൽ ഇന്ത്യയിൽ ആദ്യമായി ശലഭങ്ങളെക്കറിച്ചുള്ള പഠന ഗ്രന്ഥം പ്രസിദ്ധീകരിച്ചതോടെയാണ് ശലഭഗ്രാമമാകുന്നതിന് വേണ്ടി വിവിധങ്ങളായ പരിപാടികൾ കേളകം ഗ്രാമ പഞ്ചായത്ത് നടത്തിവരുന്നത്. നേരത്തെ നടന്ന പഠനയാത്രയിൽ 70 ഓളം പൂമ്പാറ്റകളെ കണ്ടെത്തിയിരുന്നു. ആൽബട്രോസ് ശലഭങ്ങളുടെ ദേശാടനവും കേളകം ചീങ്കണ്ണിപ്പുഴയോരത്താണ് നടന്നു വരുന്നത്.