ദ്വിദിന ഇംഗ്ലീഷ് തീയേറ്റർ ക്യാമ്പ്
പാണത്തൂർ : പാണത്തൂർ ഗവ.വെൽഫയർ ഹൈസ്കൂളിൽ ദ്വിദിന ഇംഗ്ലീഷ് തിയറ്റർ ക്യാമ്പ് സംഘടിപ്പിച്ചു .
കേരള സർക്കാർ, പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതിയായ പ്രത്യേകപഠനപരിപോഷണ പദ്ധതിയുടെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കാഞ്ഞങ്ങാട് ജില്ലാ വിദ്യാഭ്യാസ ഓഫീസർ ആർ.കെ.എഎസ്.റോഹിൻ രാജ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് വി.ജി.ഷിനോദ് അദ്ധ്യക്ഷത വഹിച്ചു.ഇംഗ്ലീഷ് ഭാഷയിൽ അധിഷ്ഠിതമായ തിയേറ്റർ അനുഭവങ്ങൾ കുട്ടികൾക്ക് നൽകി. വരകളിലൂടെയും, അഭിനയത്തിലൂടെയും കുട്ടികളുടെ ക്രിയാത്മക ശേഷി വർദ്ധിപ്പിക്കുന്ന പ്രവർത്തനങ്ങളും ഇതോടനുബന്ധിച്ച് നടന്നു.ഇംഗ്ലീഷ് വിഭാഗം സ്റ്റേറ്റ് റിസോഴ്സ് പേഴ്സൺമാരായ എം ഷാജി, ഷിബു മുത്താട്ട്, കെ.ഗിരീഷ്, എം.ഉനെസ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.പരിപാടിയുടെ ഭാഗമായി കുട്ടികൾ ഇംഗ്ലീഷിൽ കഥകളും കവിതകളും രചിക്കുകയും അവതരിപ്പിക്കുകയും ചെയ്തു.ചിത്രങ്ങളും കൊളാഷുകളും തയ്യാറാക്കി പരിചയപ്പെടുത്തി.