തിരു വീർ - ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരി

Saturday 06 December 2025 6:54 AM IST

ബ്ലോക് ബസ്റ്ററായ "പ്രീ വെഡ്ഡിംഗ് ഷോ"ക്ക് ശേഷം യുവതാരം തിരു വീർ നായകനായി നവാഗതനായ ഭരത് ദർശൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന് ഓ സുകുമാരി" എന്ന് പേരിട്ടു. ഐശ്വര്യ രാജേഷ് ആണ് നായിക . ഗംഗ എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ മഹേശ്വര റെഡ്ഡി മൂലി ആണ് നിർമ്മാണം. സൂപ്പർ ഹിറ്റായ സംക്രാന്തികി വാസ്തുനത്തിന് ശേഷം ഐശ്വര്യ രാജേഷ് തെലുങ്കിൽ നായികയായി എത്തുന്ന ചിത്രം കൂടിയാണ് . പക്ക എന്റർടെയ്നറായി ഒരുങ്ങുന്ന ഓ സുകുമാരിയുടെ ചിത്രീകരണം പുരോഗമിക്കുന്നു. തെലുങ്ക്, കന്നഡ, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യും. ഛായാഗ്രഹണം: സിഎച്ച് കുശേന്ദർ, സംഗീത സംവിധായകൻ: ഭരത് മഞ്ചിരാജു, കലാസംവിധാനം: തിരുമല എം തിരുപ്പതി, എഡിറ്റർ: ശ്രീ വരപ്രസാദ്, കോസ്റ്റ്യൂം ഡിസൈനർ: അനു റെഡ്ഡി അക്കാട്ടി, ഗാനരചന: പൂർണാചാരി, ആക്ഷൻ - വിംഗ് ചുൻ അഞ്ചി, പി. ആർ. ഒ : ശബരി