ഡീയെസ് ഈറെ താരം അതുല്യ ചന്ദ്രൻ തെലുങ്കിൽ

Saturday 06 December 2025 6:56 AM IST

ഗാനഗന്ധർവ്വൻ, ഡീയെസ് ഈറെ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ മലയാളി താരം അതുല്യ ചന്ദ്രൻ തെലുങ്കിൽ നായികയായി അരങ്ങേറുന്ന ചിത്രം മരുവ തരാമ തിയേറ്റിൽ . ഏറെക്കാലമായി പ്രദർശനക്കുരുക്കിൽ പെട്ട് കിടക്കുന്ന ചിത്രം ഒരു ത്രികോണ പ്രണയ കഥയാണ് പറയുന്നത്.ചൈതന്യ വർമ്മ നടിംപല്ലി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് രുദ്ര സായിയാണ് . സംഗീതം - വിജയ്. ബുൾഗാനിൽ സിൽവർ സ്ക്രീനിന്റെ ബാനറിൽ ഗിഡുറ്റുരി രമണ മൂർത്തി, രുദ്ര രാജു . എൻ.വി, വിജയകുമാർ രാജു എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിലെ നായകൻ ഹരീഷ് ധനഞ്ജയാണ്. അവന്തിക നൽവയാണ് മറ്റൊരു നായിക. രോഹിണി, ആനന്ദ് തുങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ

മോഡൽ ആയി കരിയർ ആരംഭിച്ച അതുല്യ ചന്ദ്രൻ മമ്മൂട്ടി ചിത്രം ഗാനഗന്ധർവ്വനിലൂടെയാണ് അഭിനയ അരങ്ങേറ്റം. ഇന്നലെ വരെ എന്ന ചിത്രത്തിലെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഡീയസ് ഇൗറെയിൽ പ്രണവ് മോഹൻലാലിനൊപ്പം ഇന്റിമേറ്റ് സീനിൽ അഭിനയിച്ചതോടെ ഏറെ ശ്രദ്ധ നേടി. ഒ. ബേബി ആണ് മറ്റൊരു ചിത്രം.