ജോർജ് കുട്ടി അകത്താകുമോ ? ദൃശ്യം 3 പാക്കപ്പ്
മോഹൻ ലാൽ - ജീത്തു ജോസഫ് ടീമിന്റെ ദൃശ്യം 3 ഫുൾ പാക്കപ്പ് . ഇക്കുറി ജോർജു കുട്ടി പിടിക്കപ്പെടുമോ എന്നാണ് പ്രേക്ഷകർക്ക് അറിയേണ്ടത്. പ്രേക്ഷകരുടെ ഇടയിൽ വലിയ സ്വാധീനമുള്ള ജോർജുകുട്ടിയുടെയും കുടുംബത്തിന്റെയും കഥ തുടരുന്ന ദൃശ്യം 3 കാണാൻ ഉറ്റുനോക്കുകയാണ് സിനിമലോകം. റിലീസിനു മുമ്പ് തന്നെ മുന്നൂറ്റി അമ്പതുകോടി രൂപ പ്രീ ബിസിനസ് നേടി ഇന്ത്യയിലെ പ്രാദേശിക ചിത്രമെന്ന ഖ്യാതിയും ദൃശ്യം 3 ക്ക് സ്വന്തം. ചിത്രത്തിലെ ലാസ്റ്റ് ഷോട്ട് പറയുന്നതിനു മുമ്പ് ജോർജുകുട്ടി കറക്റ്റ് ആണോ എല്ലാവരും പറഞ്ഞപ്പോൾ ഒരു ഡൗട്ട്?എന്ന് മോഹൻലാൽ ചോദിക്കുന്നത് അണിയറ പ്രവർത്തകർ പുറത്തിറക്കിയ വീഡിയോയിൽ കേൾക്കാം. മോഹൻലാൽ ,നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ, സംവിധായകൻ ജീത്തു ജോസഫ് എന്നിവരെ മോഹൻലാൽ ആശ്ലേഷിക്കുന്നതും, കേക്കുമുറിച്ച് സന്തോഷം പങ്കുവയ്ക്കുന്നതും കാണാം. നാലര വർഷങ്ങൾക്കു ശേഷം ജോർജുകുട്ടിയുടെ കുടുംബത്തിലുണ്ടാകുന്ന മാറ്റങ്ങളയിരിക്കും ചിത്രത്തിന്റെ കഥാഗതിയിലെന്ന് സംവിധായകൻ ജീത്തു ജോസഫ് പറഞ്ഞു. വലിയ ട്വിസ്റ്റുകളും, സസ്പെൻസും പ്രേക്ഷകർ പ്രതീക്ഷിക്കുന്നു. പി.ആർ. ഒ വാഴൂർ ജോസ്.