മേജർ രവി ചിത്രത്തിൽ നിന്ന് മോഹൻലാൽ പിൻമാറി ?
മേജർ രവി സംവിധാനം ചെയ്യുന്ന പഹൽഗാം എന്ന ചിത്രത്തിൽ നിന്ന് മോഹൻലാൽ പിൻമാറിയതായി വിവരം. കാശ്മീരിൽ ആദ്യഘട്ട ചിത്രീകരണം പൂർത്തിയായ പഹൽഗാമിന്റെ അടുത്ത ഷെഡ്യൂൾ ജനുവരിയിൽ ആരംഭിക്കേണ്ടതാണ്. ഈ ഷെഡ്യൂളിൽ ആണ് മോഹൻലാൽ അഭിനയിച്ചു തുടങ്ങേണ്ടത് . എന്നാൽ മോഹൻലാൽ പിൻമാറിയ വിവരം അണിയറ പ്രവർത്തകർ| സ്ഥിരീകരിച്ചിട്ടില്ല.
ജനുവരി 15 മുതൽ തരുൺ മൂർത്തി ചിത്രത്തിൽ മോഹൻലാൽ അഭിനയിച്ചു തുടങ്ങും. മേജർ മഹാദേവൻ എന്ന ഐകോണിക് കഥാപാത്രമായി മോഹൻലാൽ പഹൽഗാമിൽ എത്തും എന്നായിരുന്നു വിവരം. ബോളിവുഡ് താരം പരേഷ് റാവൽ, തമിഴ് നടൻ ശരത്കുമാർ എന്നിവർ താരനിരയിലുണ്ട്. ഓപ്പറേഷൻ സിന്ദൂർ, ഓപ്പറേഷൻ മഹാദേവ് എന്നീ ശ്രദ്ധേയ സൈകിക മുന്നേറ്റങ്ങൾ മുൻനിർത്തി ആണ് മേജർ രവി സംവിധാനം ചെയ്യുന്നത്.. പ്രിസിഡൻഷ്യൽ മൂവീസ് ഇന്റർനാഷണഷ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ മേജർ രവിയും അനൂപ് മോഹനും ചേർന്നാണ് നിർമ്മാണം. ഛായാഗ്രഹണം എസ്. തിരു. അർജുൻ രവി. സംഗീതം ഹർഷവർദ്ധൻ രാമേശ്വർ