ബാലറ്റിലൂടെ ജനം മറുപടി നൽകും
Saturday 06 December 2025 1:10 AM IST
ആർപ്പൂക്കര: ഇടതുപക്ഷ സർക്കാരിന്റെ ജനദ്രോഹ ഭരണത്തിനും, ഇടതുക്ഷ സ്ഥാനാർത്ഥിയുടെ രാഷ്ട്രീയ വഞ്ചനയ്ക്കും ജനം ബാലറ്റിലൂടെ മറുപടി നൽകുമെന്ന് ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് അതിരമ്പുഴ ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ജയ്‌സൺ ജോസഫ് ഒഴികയിൽ, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത്, ആർപ്പൂക്കര,അയ്മനം പഞ്ചായത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ പര്യടനം വില്ലൂന്നി ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സോബിൻ തെക്കടം, ജോറോയി പൊനാറ്റിൽ, ജോൺസൺ ചിറ്റേട്ട്, ആനന്ദ് പഞ്ഞിക്കാരൻ, ആന്റണി ഒളശ, ടിറ്റോ പയ്യനാടൻ, മൈക്കിൾ ജെയിംസ് എന്നിവർ പങ്കെടുത്തു.