ക്രിസ്മസ് രാവുകൾക്ക് ഹരമായി ആഘോഷം ഗാനം
ബത് ലഹേമിലെ തൂവെള്ള രാത്രിയിൽ .....എന്നു തുടങ്ങുന്ന മനോഹരമായ ഗാനവുമായി ആഘോഷം എന്ന ചിത്രം. രചനാ ഗുണം കൊണ്ടും, ആലാപന സന്ദന്ദര്യം കൊണ്ടും. മികവാർന്ന ഈ ഗാനം മലയാളികൾ ഏറ്റെടുത്തു കഴിഞ്ഞു . ക്യാമ്പസിന്റെ ക്രിസ്മസ് ആഘോഷമായാണ് ചിത്രത്തിൽ ഗാനം. ഡോ. ലിസി കെ. ഫെർണാണ്ടസ് രചിച്ച് സ്റ്റീഫൻ ദേവസ്സി ഈണമിട്ട ഗാനം സൂര്യ ശേഖർ ഗോപാലും സംഘവുമാണ് ആലാപനം.അമൽ. കെ. ജോബി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ആഘോഷം ക്യാമ്പസിന്റെ പശ്ചാത്തലത്തിൽ ഫുൾ ഫൺ ത്രില്ലർ ആണ്. നരേൻ, ധ്യാൻശ്രീനിവാസൻ, വിജയരാഘവൻ, അജു വർഗീസ്,രൺജി പണിക്കർ,ജെയ്സ് ജോസ്, ബോബി കുര്യൻ, റോസ്മിൻ,, ദിവ്യദർശൻ,ഷാജു ശ്രീധർ, ,മഖ്ബൂൽ സൽമാൻ, റുഷിൻ രൺജി പണിക്കർ, നിഖിൽ രൺജി പണിക്കർ, കോട്ടയം രമേഷ്, ജോയ് ജോൺ ആന്റണി, നാസർ ലത്തീഫ്, സ്വപ്ന പിള്ള, അഞ്ജലി ജോസഫ്, ആർദ്ര മോഹൻ, ദിനിൽ ദാനിയേൽ എന്നിവരാണ് പ്രധാന അഭിനേതാക്കൾ.
ഗ്ലോബൽ മൂവി മേക്കേഴ്സിന്റെ ബാനറിൽ ഡോ. ലിസി .കെ.ഫെർണാ ണ്ടസ്, ഡോ.പ്രിൻസി പോസ്സി('ആസ്ട്രിയ) എന്നിവർ ചേർന്നാണ് നിർമ്മാണം ഛായാഗ്രഹണം -റോ ജോ തോമസ് . എഡിറ്റിംഗ് -ഡോൺ മാക്സ്. പശ്ചാത്തല സംഗീതം - ഫോർ മ്യൂസിക്ക്. കലാസംവിധാനം - രാജേഷ്.കെ. സൂര്യ : പി.ആർ. ഒ വാഴൂർ ജോസ്.