സമയം ആകുമ്പോൾ വിവാഹം വെളിപ്പെടുത്തുമെന്ന് രശ്മിക മന്ദാന

Saturday 06 December 2025 6:14 AM IST

വിജയ് ദേവര കൊണ്ടയുമായുള്ള വിവാഹം സമയമാകുമ്പോൾ വെളിപ്പെടുത്തുമെന്ന് നടി രശ്മിക മന്ദാന. വിവാഹം സ്ഥിരീകരിക്കാനോ ഇല്ലെന്നു പറയാനോ ഞാൻ ആഗ്രഹിക്കുന്നില്ല. എപ്പോഴാണോ സംസാരിക്കേണ്ടത്, അപ്പോൾ അതിനെക്കുറിച്ച് പറയാം. രശ്മികയുടെ വാക്കുകൾ.ഫെബ്രുവരിയിൽ വിവാഹം ഉണ്ടാകുമെന്നാണ് വിവരം. വിവാഹ ഒരുക്കങ്ങൾ രശ്മിക ആരംഭിച്ചുവെന്ന് റിപ്പോർട്ടുകളുണ്ട്. ഉദയ്‌പുരിയിലേക്ക് രശ്മി നടത്തിയ യാത്രയെ ചുറ്റിപ്പറ്റിആണ് അഭ്യൂഹം. വലിയ ആഘോഷമായി നടത്താനാണ് ഉദ്ദേശിക്കുന്നതെന്നും ഇതിന്റെ ഭാഗമായാണ് വിവാഹത്തിന്റെ വേദി തേടി രശ്മിക ഉദയ്‌പുരിയിൽ എത്തിയത് എന്നാണ് റിപ്പോർട്ട്.

2018 ഗീതാഗോവിന്ദം സിനിമയിൽ ഒന്നിച്ചഭിനയിച്ച സമയം മുതൽ ഇരുവരും ഡേറ്റിംഗിലാണെന്നാണ് റിപ്പോർട്ട്. ഒക്ടോബറിൽ ഇരുവരുടെയും വിവാഹ നിശ്ചയം ഹൈദരാബാദിൽ സ്വകാര്യ ചടങ്ങിൽ നടന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഇക്കാര്യം ഇരുവരും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.