യു.പി നാടകം: മൈത്രേയി മികച്ച നടി

Saturday 06 December 2025 3:46 AM IST

ആറ്റിങ്ങൽ: ജില്ലാ കലോത്സവത്തിൽ യു.പി വിഭാഗം നാടക മത്സരത്തിൽ കോട്ടൺഹിൽ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിന്റെ 'മന്തൻ കുതിരയുടെ കിനാവുകൾ' എന്ന നാടകം ഒന്നാം സ്ഥാനം നേടി. നാടകത്തിലെ കേന്ദ്ര കഥാപാത്രമായ സുകന്യയെ അവിസ്മരണീയമാക്കിയ ഏഴാം ക്ലാസ്സുകാരി മൈത്രേയി സതീഷ് മികച്ച നടിയായി.

ധനമുണ്ടെങ്കിൽ എന്തും വിലയ്ക്കു വാങ്ങാൻ കഴിയുമെന്ന അപകടകരമായ ചിന്താഗതിക്കെതിരെയുള്ള ശക്തമായ ഓർമ്മപ്പെടുത്തലാണ് 'മന്തൻ കുതിരയുടെ കിനാവുകൾ'.നാടകം സംവിധാനം ചെയ്തത് പീറ്റർ പാറക്കൽ ആണ്.

മൈത്രേയി സതീഷ്,ഹൃദിക.ഡി.വി, പാർവണ ദിനേഷ്, അഫ്സാന നിയാസ് ഖാൻ,മൊഴി.എസ്, മരിയ റോസ് ബി.എൽ, ആർ.ബി. അളകനന്ദ, ദേവിപ്രിയ. എസ്, ഇള ക്രസ്നി എ.ജെ, ജയനിഖ ജയപ്രശാന്ത് എന്നിവർ വിവിധ വേഷങ്ങളിൽ അരങ്ങിലെത്തി.