കുട്ടികളുടെ നാടകം കുട്ടിക്കളിയല്ല

Saturday 06 December 2025 3:59 AM IST

ആറ്റിങ്ങൽ: യു.പി വിഭാഗം നാടകം കുഞ്ഞുകുട്ടികളുടെ കുട്ടിക്കളിയല്ലെന്ന് വിളിച്ചു പറയുന്നതായിരുന്നു മുഴുവൻ നാടകങ്ങളും. കോട്ടൺ ഹിൽ സ്കൂളിലെ കുട്ടികൾ അവതരിപ്പിച്ച മന്ദൻ കുതിരയുടെ സ്വപ്നങ്ങൾ എന്ന നാടകം ഒന്നാം സ്ഥാനം കരസ്ഥമാക്കി.അന്ധവിശ്വാസത്തിനെതിരെയും , പരിസ്ഥിതി സംരക്ഷണം, പ്രകൃതി സ്നേഹം, ഭക്തി തുടങ്ങിയവയും, ജി.ശങ്കരപ്പിള്ള പോലുള്ള മഹാരഥൻമാരുടെ നാടകങ്ങളും പ്രമേയമായി. പുരാണകഥകളും നാടോടിക്കഥകളും കാർട്ടൂൺ കഥാപാത്രങ്ങളുമായി സദസിനെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു.