എട്ടാം ക്ളാസ് വിദ്യാർത്ഥി തൂങ്ങിമരിച്ചു
അടിമാലി : മാതാപിതാക്കൾ വേർപിരിഞ്ഞ് താമസിക്കുന്നതിൽ മനം നൊന്ത് പതിനാലുകാരൻ ആത്മഹത്യ ചെയ്തു. ചിന്നക്കനാൽ ഫാത്തിമ മാതാ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി പുകളേന്തി (14) യെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് . പുകളേന്തിയുടെ അച്ഛൻ നാഗരാജും അമ്മ ചിത്രയുംവേർപിരിഞ്ഞാണ് താമസിക്കുന്നത് . ചിത്രയുടെ സഹോദരി പാണ്ഡേശ്വരിയുടെ ശാന്തൻപാറലേബർകോളനിയിലുള്ള വീട്ടിലാണ് പുകളേന്തി താമസിച്ചിരുന്നത് . പുകളേ സ്‌കൂളിൽ സ്‌പോർട്‌സ് ഡേ ആയതിനാൽ പുകളേന്തി സ്‌കൂളിൽ പോയിരുന്നില്ല . രാവിലെ . 11.30 മണിയോടെ പോസ്റ്റ് മാൻ ശാന്തിയുടെ വീട്ടിലെത്തിയ സമയം പുകളേന്തിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് . രണ്ട് മാസം മുമ്പ് പുകളേന്തി അമിത അളവിൽ ഗുളിക കഴിച്ച് ആത്മഹത്യ ചെയ്യുന്നതിന് ശ്രമിച്ചിരുന്നു . അച്ഛനും അമ്മയും വേർപിരിഞ്ഞു താമസിക്കുന്നതിലുള്ള മനോ വിഷമം മൂലമാണ് അന്ന് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതെന്നാണ് പുകളേന്തി ടീച്ചറിനോട് പറഞ്ഞിരുന്നത്.