ചാമ്പ്യൻഷിപ്പിൽ കേരളം ഒന്നാമത്
Saturday 06 December 2025 12:00 AM IST
തൃശൂർ: അസ്മിത ഖേലോ ഇന്ത്യ സൗത്ത് സോൺ ചാമ്പ്യൻഷിപ്പിൽ ജൂനിയർ വിഭാഗത്തിൽ കേരളം ഒന്നാമത്. 170 പോയിന്റ് നേടിയ കേരളത്തിന് തൊട്ടുപിറകിൽ 167 പോയിന്റോടെ കർണാടകയാണ് രണ്ടാമത്. യൂത്ത് വിഭാഗത്തിൽ പുതുച്ചേരിയെ (148) പിന്തള്ളി കർണാടക (196) കിരീടം നേടി. സീനിയർ വിഭാഗത്തിൽ കർണാടക (171) ഒന്നാമതെത്തിയപ്പോൾ കേരളം (167) രണ്ടാം സ്ഥാനക്കാരായി. സ്റ്റേറ്റ് ലിഫ്ടിംഗ് അസോസിയേഷൻ പ്രസിഡന്റ് വർഗീസ് ആലുക്ക അദ്ധ്യക്ഷനായ യോഗത്തിൽ ഇന്ത്യൻ വെയ്റ്റ് ലിഫ്ടിംഗ് ഫെഡറേഷൻ സെക്രട്ടറി ആനന്ദഗൗഡ മുഖ്യാതിഥിയായി. ആനന്ദ ഗൗഡയും വർഗീസ് ആലുക്കയും വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് സി സുമേഷ് സംസാരിച്ചു.