ഇൻഡിഗോ: നാലംഗ സമിതി അന്വേഷിക്കും

Saturday 06 December 2025 12:31 AM IST

ന്യൂഡൽഹി: ഇൻഡിഗോ വിമാന സർവീസുകൾ താറുമാറായ സംഭവം അന്വേഷിക്കാൻ ഡി.ജി.സി.എ നാലംഗ സമിതി രൂപീകരിച്ചു. ജോയിന്റ് ഡയറക്ടർ ജനറൽ സഞ്ജയ് കെ. ബ്രഹ്മനെ, ഡെപ്യൂട്ടി ഡയറക്ടർ ജനറൽ അമിത് ഗുപ്ത, ക്യാപ്റ്റൻ കപിൽ മംഗ്ലിക്, ക്യാപ്റ്റൻ ലോകേഷ് രാംപാൽ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. പുതിയ വിശ്രമ ചട്ടം പാലിക്കുന്നതിൽ ഇൻഡിഗോ വരുത്തിയ പിഴവുകൾ വിലയിരുത്തി സമിതി 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കും. ഭാവിയിൽ ഇത്തരം പ്രശ്‌നങ്ങൾ തടയുന്നതിനുള്ള ശുപാർശകളും റിപ്പോർട്ടിലുണ്ടാകും.