എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് റാലി
Saturday 06 December 2025 12:00 AM IST
കൊടുങ്ങല്ലൂർ: എൽ.ഡി.എഫ് കൊടുങ്ങല്ലൂർ മുനിസിപ്പൽ കമ്മിറ്റി തിരഞ്ഞെടുപ്പ് റാലി സംഘടിപ്പിച്ചു. നഗരത്തെ ചുവപ്പണിയിച്ച് നടത്തിയ റാലി കുഞ്ഞിക്കുട്ടൻ തമ്പുരാൻ ചത്വരത്തിൽ സമാപിച്ചു. റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്തു. അഡ്വ:വി.ആർ.സുനിൽകുമാർ എം.എൽ.എ അദ്ധ്യക്ഷനായി.ചടങ്ങിൽ എൽ.ഡി.എഫ് ജില്ലാ കൺവീനർ പി.കെ. ചന്ദ്രശേഖരൻ, സി.പി.ഐ ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദൻ, സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം സി.സി.വിപിൻ ചന്ദ്രൻ, എൻ.സി.പി സംസ്ഥാന സെക്രട്ടറി വേണു വെണ്ണറ , അഡ്വ: അഷറഫ് സാബാൻ, പി.ബി. ഖയിസ്, കെ.എസ്. കൈസാബ്, ഷീല രാജ്കമൽ, ടി.പി. പ്രഭേഷ്, റഹീം പള്ളത്ത് , അഡ്വ : ടി.പി. അരുൺ മേനോൻ എന്നിവർ സംസാരിച്ചു.