സൺഡേ സ്‌കൂൾ വാർഷികാഘോഷം

Saturday 06 December 2025 12:00 AM IST

തൃശൂർ: പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ മാർ അപ്രേം സൺഡേ സ്‌കൂളിന്റെ 120-ാം വാർഷികാഘോഷം നാളെ ആഘോഷിക്കും. ഞായറാഴ്ച വൈകിട്ട് ആറിന് നടക്കുന്ന പൊതുസമ്മേളനം മാർ ഔഗിൻ കുര്യാക്കോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. ഫാ. ജോസ് ജേക്കബ് വെങ്ങാശ്ശേരി, അബി പൊന്മണിശ്ശേരി തുടങ്ങിയവർ പങ്കെടുക്കും. പൊതുസമ്മേളനത്തിന് മുന്നോടിയായി 3.30ന് കിഴക്കെക്കോട്ട മാർ യോഹന്നാൻ മാംദ്ദാന പള്ളിയിൽ നിന്നും ഘോഷയാത്രയും ടാബ്ലോയും ആരംഭിച്ച് കിഴക്കെക്കോട്ട, ആമ്പക്കാടൻ ജംഗ്ഷൻ, അരിയങ്ങാടി, അഞ്ചുവിളക്ക് മാർ തിമോഥെയൂസ് ഹൈറോഡ് വഴി മെത്രാപ്പോലീത്തൻ അരമനയിലേക്കെത്തും. വാർത്താസമ്മേളനത്തിൽ ഫാ. ടിന്റോ കെ. തിമോത്തി, റിന്റോ ജോസ്, ജിബി ഫ്രാൻസിസ്, നിജോ പി. രാജു, ഒ.ടി. ഫ്രാൻസിസ് എന്നിവർ പങ്കെടുത്തു.