ടോൾ : തിങ്കളാഴ്ച വാദം കേൾക്കും
Saturday 06 December 2025 12:00 AM IST
തൃശൂർ: പാലിയേക്കരയിൽ ടോൾ പിരിവ് പുനരാരംഭിച്ചതിനെതിരെ അഡ്വ. ഷാജി കോടങ്കണ്ടത്ത് സുപ്രീം കോടതിയിൽ നൽകിയ അപ്പീലിൽ തിങ്കളാഴ്ച പ്രാരംഭ വാദം കേൾക്കും. ഹൈക്കോടതി ടോൾ പിരിവ് മരവിപ്പിച്ച ഉത്തരവ് 73 ദിവസങ്ങൾ കഴിഞ്ഞതിനുശേഷമാണ് മാറ്റിയത്. ദേശീയപാതയിലെ അടിപ്പാതകൾ ശാസ്ത്രീയമായി ടാറിംഗ് നടത്താത്തതോടെയും ദേശീയപാതയിൽ വെള്ളക്കെട്ടും മൂലവും ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടർന്നാണ് ടോൾ നിറുത്തിവച്ചത്.
മണ്ണുത്തി - അങ്കമാലി വരെയുള്ള ടോൾ പിരിവ് എടുത്ത് കളയണമെന്നാവശ്യപ്പെട്ട് അഡ്വ. ഷാജി കോടങ്കണ്ടത്ത് ഉപഹർജി നൽകിയെങ്കിലും ഹൈക്കോടതി ഇതുവരെ പരിഗണിച്ചിട്ടില്ല.