സർവീസ് ഇന്ന് ശരിയാകും
Saturday 06 December 2025 12:35 AM IST
ന്യൂഡൽഹി: ഇൻഡിഗോ സർവീസുകൾ ഇന്നു മുതൽ സാധാരണ നിലയിലാകുമെന്ന് സിവിൽ വ്യോമയാന വകുപ്പ് അറിയിച്ചു. റദ്ദാക്കപ്പെടുന്ന വിമാനങ്ങളിൽ ടിക്കറ്റ് എടുത്തവർക്ക് പൂർണ്ണ റീഫണ്ട് ഉറപ്പാക്കും. യാത്രക്കാർക്ക് മന്ത്രാലയത്തിൽ 24x7 കൺട്രോൾ റൂം സജ്ജമാക്കി.
ഫ്ലൈറ്റ് ഷെഡ്യൂളുകളിലെ ഗുരുതര തടസ്സങ്ങൾ പരിഹരിക്കും. രണ്ട് ദിവസത്തിനുള്ളൽ എല്ലാ സർവീസുകളും സേവനങ്ങളും പുനഃസ്ഥാപിക്കും. വിമാനത്തിൽ കാലതാമസം ഉണ്ടെങ്കിൽ യാത്രക്കാർക്ക് വീട്ടിൽ നിന്ന് തന്നെ ട്രാക്ക് ചെയ്യാം. റദ്ദാക്കിയാൽ ഓട്ടോമാറ്റിക് ആയി ടിക്കറ്റ് നിരക്ക് റീ ഫണ്ട് ആകും. കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ ഹോട്ടലുകളിൽ താമസിപ്പിക്കും. വിശ്രമത്തിന് സൗജന്യ ലോഞ്ച് സൗകര്യം നൽകും.