'കല്ലെറിഞ്ഞത് ഷൗക്കത്തലിയുടെ വീടിന് നേരെ , കൊണ്ടത് ആസിഫലിയുടെ വീടിനും'
തൊടുപുഴ: രണ്ട് തവണ തൊടുപുഴ മുനിസിപ്പൽ ചെയർമാൻ പദവി വഹിച്ച എം. പി ഷൗക്കത്തലി ക്ക് സ്ഥാനമാനങ്ങൾ തേടിയെത്തുന്നത് തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു. രണ്ട്ടേമിലായി നാല് വർഷമാണ് ചെയർമാൻ സ്ഥാനം വഹിച്ചതെങ്കിലും മൂന്ന് പതിറ്റാണ്ടിലേറെക്കാലത്തെ രാഷ്ട്രീയപ്രവർത്തനവും നൽകിയ അനുഭവങ്ങൾ ചെറുതല്ല. ഉണ്ട പ്ലാവ് വാർഡിൽ നിന്ന് 37 വർഷംമുമ്പാണ് ഷൗക്കത്തലി എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിആദ്യം മത്സരിക്കുന്നത്. മുസ്ലിംലിഗ് നേതാവ് ടി.എം.സലിമിനെ 47 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി.1995-ൽ ഇതെ വാർഡിൽ യുത്ത് ലീഗ് നേതാവ് എ.ജെ.മുഹമ്മദ് സഹിറുമായി മത്സരിച്ച് 69 വോട്ടിൻെറ് ഭൂരിപക്ഷത്തിൽ വിജയിച്ചു. അന്ന് 28 വാർഡുകളിൽ 17സീറ്റ് എൽ.ഡി.എഫിനും,പത്ത് സീറ്റ് യു.ഡി.എഫിനും,സ്വതന്ത്രനായി എം.സി.ഐപ്പുമാണ് വിജയിച്ചത്.സി.പി.എം. ,കേരളകോൺഗ്രസ് (ജോസ്ഥ്) ഗ്രൂപ്പിൽ നിന്നുള്ളവരാണ് വിജയിച്ചത്. പ്രത്യേക സാഹചര്യത്തിൽ എൽ. ഡി. എഫ് റിബലായി മത്സരിച്ച് വൻ ഭൂരിപക്ഷത്തിന് ചെയർമാനാവുകയും ചെയ്തു. പാർട്ടിവിപ്പ് ലംഘിച്ചതിനെതുടർന്ന് ഷൗക്കത്തലി ഉൾപ്പെടെയുള്ളവരെ സി.പി.എം പുറത്താക്കി. സംസ്ഥാന - ജില്ലാ നേതൃത്വം പ്രശ്ന പരിഹാരത്തിന് ഇടപ്പെട്ടു. ഒരുവർഷം കഴിഞ്ഞപ്പോൾ ഷൗക്കത്തലി ചെയർമാൻ സ്ഥാനം ഒഴിയുകയും ചെയ്തു. എൽ.ഡി.എഫ് കൗൺസിലർമാർക്കും പാർട്ടിക്കും സ്വീകാര്യനായ രാജീവ് പുഷ് പാംഗദൻ പിന്നീട് ചെയർമാനായി. പുറത്താക്കിയതിനെതുടർന്ന് 25 വർഷം മുമ്പ് നടന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്വതന്ത്രനായി ഉണ്ടപ്ലാവ് വാർഡിൽ നിന്നും 300 വോട്ടിൻെറ് ഭൂരിപക്ഷത്തിൽ വിജയിച്ചു. 14 സീറ്റ് യു.ഡി.എഫിനും, പത്ത് സീറ്റ് എൽ.ഡി.എഫിനും, 4 സീറ്റ് ബി,ജെ.പിക്കുമാണ് ലഭിച്ചത്. എം.പി.ഷൗക്കത്തലി വീണ്ടം നഗരസഭ ചെയർമാനായി. മൂന്ന് വർഷത്തിന് ശേഷം ചെയർമാൻ സ്ഥനം ഒഴിഞ്ഞു. പിന്നീട് പാർട്ടിയിൽ തിരിച്ചെത്തിയ ഷൗക്കത്തലി ഇപ്പോൾ സി.പി.എം. തൊടുപുഴ ഈസ്റ്റ് ഏരിയ കമ്മിറ്റി അംഗമാണ്. ഒരിക്കൽ സി.പി. എം മുസ്ളീം ലീംഗ് സംഘർഷം ഉണ്ടപ്ളാവിലുള്ള ഷൗക്കത്തലിയുടെ വീടിന് നേരെ ലീഗ് പ്രവർത്തകർ നടത്തിയ കല്ലേറിലാണ്.കലാശിച്ചത്.അത് കേരളം അറിയുന്ന ഒരു കല്ലേറായി മാറി. വാർത്തകൾ വന്നത് സിനിമാതാരം ആസിഫലിയുടെ വീടിന് നേരെ കല്ലേറ് എന്നായിരുന്നു. തന്റെ മകൻ സിനിമാതാരം ആസിഫലിയുടെ പ്രശസ്തിയാണ് അതെന്ന് തിരിച്ചറിഞ്ഞ ഷൗക്കത്തലി അന്ന് നടത്തിയ കമന്റ് ഏറെ പ്രശസ്തമാണ്. അവർ കല്ലെറിഞ്ഞത് എന്റെ വീടിന് നേരെയാണെങ്കിലും കൊണ്ടത് സിനിമാതാരം ആസിഫലിയുടെ വീട്ടിലേക്കായി . മകൻ ആസിഫലി ഇക്കാര്യം പല വേദികളിലും പറയാറുമുണ്ട്. അന്ന് സി. പി. എം സംസ്ഥാന സെക്രട്ടറിയായിരുന്ന കൊടിയേരി ബാലകൃഷ്ണൻ വീട് സന്ദർശിച്ചിരുന്നു. അർബൻ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം, 15 വർഷം തൊടുപുഴ ഹൗസ് കൺട്രഷൻ കോ.ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് എന്നിനിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.പിതാവ് എം.പി.പഹുറുദ്ദീൻ-സാഹിബ്ബ് തിരുകൊച്ചി പ്രജാസഭയിൽ അംഗമായിരുന്നു. സഹോദരൻ എം.പി.മുഹമ്മദ് ജാഫർഖാൻ 1967-ൽ ഇ.എം.എസ്. മന്ത്രിസഭയിൽ ഡെപ്യൂട്ടി സ്പീക്കറായിരുന്നു. ഭാര്യ: മോളി, സിനിമാ താരങ്ങളാ യ ആസിഫ് അലി, അസ്ഹർഅലി എന്നിവരാണ് മക്കൾ.