പോക്‌സോ കേസിൽ അറസ്റ്റിൽ

Saturday 06 December 2025 2:16 AM IST
ഷിജിൻ

കോന്നി : വിദ്യാർത്ഥിനിയെ പിന്തുടർന്ന് ശല്യം ചെയ്ത കേസിലെ പ്രതി കൊക്കാത്തോട് അള്ളുങ്കൽ സ്വദേശി ഷിനുഭവനിൽ ഷിജിൻബാബു (28) പോക്‌സോ കേസിൽ അറസ്റ്റിലായി. സ്‌കൂൾ വിട്ട് വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ഇയാൾ ശല്യപ്പെടുത്തിയത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പ്രതിയെ തടഞ്ഞ് വച്ച് പൊലീസിൽ വിവരം അറിക്കുകയായിരുന്നു. കോന്നി സബ് ഇൻസ്‌പെക്ടർ ഷൈജു കെ.എസ്, എസ്.സി.പി.ഒ മാരായ അനീഷ്, സുബിൻ എന്നിവർ ചേർന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തു. 2020ൽ കോന്നി പൊലീസ് രജിസ്റ്റർ ചെയ്ത അടിപിടിക്കേസിലും ഇയാൾ പ്രതിയാണ്.